kklm
ജില്ല പഞ്ചായത്ത് പാമ്പാക്കുട ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി മോളി വർഗീസിന്റെ ഡിവിഷൻ പര്യടനം ഇലഞ്ഞി പഞ്ചായത്തിലെ മുത്തോലപുരത്ത് തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

ഇലഞ്ഞി: ജില്ല പഞ്ചായത്ത് പാമ്പാക്കുട ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി മോളി വർഗീസിന്റെ ഡിവിഷൻ പര്യടനം ഇലഞ്ഞി പഞ്ചായത്തിലെ മുത്തോല പുരത്ത് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് സുമിത് സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള കോൺഗ്രസ്(എം) സംസ്ഥാന സെക്രട്ടറി വി.വി. ജോഷി, എൽ.ഡി.എഫ് മണ്ഡലം സെക്രട്ടറി ഷാജു ജേക്കബ്, മുൻ എം.എൽ.എ എം.ജെ.ജേക്കബ്, സി.പി.ഐ. ജില്ല അസി.സെകട്ടറി കെ. എൻ. സുഗതൻ, തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ. എൻ. ഗോപി, ടോമി.കെ.തോമസ്, ബ്ലോക്ക്‌ - ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികൾ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ 40 കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥികൾക്ക് സ്വീകരണം നൽകി.