kpms
എയ്ഡസ് ബോധവത്കരണ ദിനത്തിൽ എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂൾ വിദ്യാർത്ഥികൾ നടത്തിയ പോസ്റ്റർ പ്രദർശനം

വൈപ്പിൻ: ലോക എയ്ഡ്‌സ് ബോധവത്കരണദിനത്തിൽ എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈ സ്‌കൂളിലെ പൊലീസ് കേഡറ്റുകൾ പോസ്റ്റർ പ്രദർശനം നടത്തി. വീട്ടിലിരുന്ന് തയ്യാറാക്കിയ പോസ്റ്ററുകൾ രക്ഷകർത്താക്കൾ വഴിയാണ് സ്‌കൂളിൽ എത്തിച്ചത്. സ്‌കൂളിന് മുന്നിലുള്ള ബസ് സ്റ്റോപ്പിലാണ് പോസ്റ്ററുകൾ പ്രദർശിപ്പിച്ചത്.

പ്രദർശനം ഹെഡ്മിസ്ട്രസ് എ.കെ. ശ്രീകല ഉദ്ഘാടനം ചെയ്തു. ഷൈജി രാജേഷ്, എ.എ. ധന്യ, റെജീന ഹക്കീം, സജ്‌ന റസാക്ക് എന്നിവർ നേതൃത്വം നൽകി. കേഡറ്റുകൾ വീടുകളിൽ ഐക്യദീപം തെളിച്ചു. ബോധവത്കരണ ക്ലാസ് യുവ മജീഷ്യൻ ആര്യദേവ് എസ് ഗോപാലൻ നയിച്ചു.