urbunbank
കേരള ബാങ്കിന്റെ പ്രഥമ പ്രസിഡന്റായി ചുമതലയേറ്റശേഷം മൂവാറ്റുപുഴ അർബൻ ബാങ്കിലെത്തിയ ഗോപി കോട്ടമുറിക്കലിന് ബാങ്ക് ഭരണസമിതിയും ജീവനക്കാരും ചേർന്ന് നൽകിയ സ്വീകരണത്തിൽ ബാങ്ക് ജനറൽ മാനേജർ കെ.എസ്.സുഷമ ഉപഹാരം നൽകുന്നു.. .

മൂവാറ്റുപുഴ: കേരള ബാങ്കിന്റെ പ്രഥമ പ്രസിഡന്റായി ചുമതലയേറ്റ ഗോപി കോട്ടമുറിക്കലിന് മൂവാറ്റുപുഴ അർബൻ ബാങ്ക് ജീവനക്കാരും ഭരണസമിതിയും ചേർന്ന് സ്വീകരണം നൽകി. മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാൻകൂടിയായ ഗോപി കോട്ടമുറിക്കൽ കേരള ബാങ്കിന്റെ പ്രസിഡന്റായി ചുമതലയേറ്റശേഷം ആദ്യമായിട്ടായിരുന്നു ബാങ്കിലെത്തിയത്. ഭരണസമിതിയും ജീവനക്കാരും ചേർന്ന് നൽകിയ സ്വീകരണ യോഗത്തിൽ വൈസ് ചെയർമാൻ പി.വി. ജോയി അദ്ധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ കെ.എസ്. സുഷമ , ബോർഡ് അംഗങ്ങളായ സി.കെ. സോമൻ, സാബു ജോസഫ്, പി.ബി. അജിത്കുമാർ ജീവനക്കാരുടെ പ്രതിനിധി കെ.കെ. സജീവ് എന്നിവർ സംസാരിച്ചു.

കേരള ബാങ്കിന്റെ പ്രഥമ പ്രസിഡന്റായി ചുമതല ഏൽക്കുവാനുള്ള വഴികാട്ടിയായിരുന്നു മൂവാറ്റുപുഴ അർബൻ ബാങ്കെന്നും ബാങ്കിന്റെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും നൽകുന്ന പിന്തുണയും സഹകരണവും എന്നും മനസിൽ സൂക്ഷിക്കുമെന്നും മൂവാറ്റുപുഴ അർബൻ ബാങ്കിന്റെ വളർച്ചയിലും കുതിപ്പിലും എക്കാലവും പൂർണ പിന്തുണ ഉണ്ടാകുമെന്നും ഗോപി കോട്ടമുറിക്കൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു.