road
കാടു നിറഞ്ഞ റോഡ്

കോലഞ്ചേരി: റോഡിന് ഇരുവശങ്ങളും കാട് വളർന്നതിനാൽ യാത്രക്കാർക്ക് അപകട ഭീഷണി. പൂതൃക്ക പഞ്ചായത്തിലെ പുതുപ്പനം കക്കാട്ടുപാറ റൂട്ടിലുള്ള കനാൽ റോഡിലാണ് റോഡിന് ഇരുവശവും കാടുകയറിക്കിടക്കുന്നത്. ടൂ വീലർ ഉൾപ്പടെ നൂറ് കണക്കിന് വാഹനങ്ങൾ രാമമംഗലം, പാമ്പാക്കുട തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ കടന്നുപോകുന്ന റൂട്ടിലാണ് കാട് അപകട ഭീഷണി ഉയർത്തുന്നത്.

ചെറുവളവുകളിൽ പോലും എതിരെ വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കാത്ത വിധത്തിലാണ് രണ്ടാൾ പൊക്കത്തിൽ കാട് വളർന്നുനിൽക്കുന്നത്. നിലവിൽ ഇതുവഴി സഞ്ചരിക്കുന്ന വഴിയാത്രക്കാർക്ക് പേടിസ്വപ്നമായി മാറുകയാണ് ഈ കാട്. റോഡ് വശങ്ങൾ വെട്ടിത്തെളിച്ച് ഭയംകൂടാതെ യാത്രചെയ്യാൻ അവസരം ഒരുക്കണമെന്നാണ് നാട്ടുകാരുടേയും യാത്രക്കാരുടേയും ആവശ്യം.