കൊച്ചി: കെ.പി.സി.സി വിചാർ വിഭാഗ് എറണാകുളം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ കോൺഗ്രസ് പ്രചാരണഗാനം ഹൈബി ഈഡൻ എം.പി പുറത്തിറക്കി. ഗാനരചയിതാവും വിചാർവിഭാഗം ജില്ലാ ചെയർമാനുമായ ഷൈജു കേളന്തറ രചിച്ച ഗാനം ജില്ലാ വൈസ് ചെയർമാൻ ജോൺസൻ മങ്ങഴ ഈണം പകർന്ന് ഷാജി ജോസഫ്, ജറോമിയ ബ്ലയിസ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. പശ്ചാത്തലസംഗീതം ജോയൽ ജോസഫ് നിർവഹിച്ചു.