കൊച്ചി: കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി ജില്ലാ ഭാരവാഹികളുടെ പ്രത്യേക യോഗം നടന്നു. ഉത്സവ സീസൺ ആരംഭിച്ചിരിക്കെ കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ജില്ലയിലെ ക്ഷേത്രങ്ങളിൽ ആഘോഷങ്ങൾ ഒഴിവാക്കി ആചാരപരമായിട്ടുള്ള താന്ത്രിക ചടങ്ങുകൾ നടത്തുവാൻ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ ധനഞ്ജയൻ ഭട്ടതിരിപ്പാട്, ജനറൽ സെക്രട്ടറി കെ. ആർ സജീഷ്, വൈസ് പ്രസിഡന്റ് അനന്തപത്മനാഭൻ നായരമ്പലം, രതീഷ് കടുങ്ങല്ലൂർ, വരാഹൻ എച്ച് സ്വാമി, പെരുമ്പാവൂർ, കിഷോർകുമാർ നോർത്ത് പറവൂർ, ഗോവിന്ദ് കല്ലേലി തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു