vennala
ഇന്ധന വില വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു പാലാരിവട്ടത്ത് നടത്തിയ യോഗം അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: പെട്രോൾ ഡീസൽ വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും, വില നിയന്ത്രണാധികാരം പെട്രോളിയം കമ്പനികളിൽ നിന്നും സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടും സി.ഐ.ടി.യു വൈറ്റില ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാരിവട്ടം ജംഗ്ഷനിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സി.ഐ.ടി.യു വൈറ്റില ഏരിയ പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു.പി.എസ്.സതീഷ് അദ്ധ്യക്ഷനായി.കെ.ജെ. സാജി, എം.ആർ.ഷിബു, എം.എസ്.മിഷൽ എന്നിവർ സംസാരിച്ചു.