കളമശേരി: ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ എം.എസ് സി കെമിസ്ട്രി കോഴ്സിൽ പൊതു, സംവരണ വിഭാഗങ്ങളിലായി 13 ഒഴിവുകളിലേക്ക് ഓൺലൈൻ സ്പോട്ട് അഡ്മിഷൻ ഡിസംബർ 4ന് നടത്തും. കുസാറ്റിന്റെ 2020 ലെ പ്രവേശന റാങ്ക് പട്ടികയിലുൾപ്പെട്ടവർ 4ന് ഉച്ചയ്ക്ക് 12നു മുമ്പ് admissions.cusat.ac.in ൽ ലഭ്യമായ ലിങ്ക് മുഖേന രജിസ്റ്റർ ചെയ്യണമെന്ന് അപ്ലൈഡ് കെമിസ്ട്രി വകുപ്പു മേധാവി അറിയിച്ചു. പ്രവേശനം ലഭിക്കുന്നവർ തത്സമയം ഫീസ് അടയ്ക്കണം. വിശദവിവരങ്ങൾ സൈറ്റിൽ.

എം.വോക് (മൊബൈൽ ഫോൺ ആപ്ലിക്കേഷൻ ഡെവലപ്മെന്റ്), എം.വോക് (ടെക്നോളജി ആൻഡ് മാനേജ്മെന്റ് കൺസൾട്ടിംഗ്) കോഴ്സുകളിൽ പൊതു, സംവരണ ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. 2020 ലെ കുസാറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ 4ന് രാവിലെ 9 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അപ്ലൈഡ് ഇക്കണോമിക്സ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഡി.ഡി.യു. കൗശൽകേന്ദ്രയിൽ ഹാജരാവണമെന്ന് കേന്ദ്രം ഡയറക്ടർ അറിയിച്ചു.