മൂവാറ്റുപുഴ: ആവോലി ജില്ലാ ഡിവിഷൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. ജെയിംസ് മാനുവൽ കുരുവിത്തടത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണ സ്വീകരണ പരിപാടി ആരക്കുഴ നെല്ലൂർ കവലയിൽ മുൻ എം.എൽ.എ ബാബുപോൾ ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിൽ നിന്ന് വളർന്ന് വന്ന് കർഷകൻ തന്നെയാണ് ഇക്കുറി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ അഡ്വ. ജെയിംസ് മാനുവൽ . എൽ.ഡി.എഫ് സ്ഥാനർത്ഥിയുടെ ആരക്കുഴ പഞ്ചായത്തിലെ 39 കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി സ്വീകരണങ്ങൾ ഏറ്റുവാങ്ങി. വിവിധ സ്വീകരണങ്ങളിൽ അഡ്വ.സാബു ചാലിൽ, ബെസ്റ്റിൻ ചേറ്റൂർ, അഡ്വ.പോൾ ജോസഫ്, ബേബി പുത്തൻപുരക്കൻ, കെ.ജി സത്യൻ തുടങ്ങിയവർ സംസാരിച്ചു.