librarycouncil
മൂവാറ്റുപുഴ താലൂക്കിലെ ലൈബ്രറേറിയൻ മാർക്കുള്ള അലവൻസ് തുകയുടെ ചെക്ക് വിതരണം കിഴുമുറി പബ്ലിക് ലൈബ്രറിയുടെ ലൈബ്രേറിയയായ സിന്ധുശശിക്ക് താലൂക്ക് പ്രസിഡന്റ് ജോഷി സ്ക്കറിയ ചെക്ക് നൽക്കുന്നു

മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിലിന് കീഴിലുള്ള ലൈബ്രറികളിൽ ജോലി ചെയ്യുന്ന ലൈബ്രേറിയൻമാർക്കുള്ള ഒന്നാം ഗഡു അലവൻസ് വിതരണം നടത്തി. ഇതോടനുബന്ധിച്ചു ചേർന്ന് യോഗം ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്ക്കറിയ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ. ഉണ്ണി , ജോയിന്റ് സെക്രട്ടറി പി.കെ. വിജയൻ എന്നിവർ സംസാരിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് ദുരിതാവസ്ഥയിലായ ലൈബ്രേറിയൻമാരെ സംരക്ഷിക്കുന്നതിനായി ഗ്രഡേഷൻ നടപടികൾ പൂർത്തികരിക്കുന്നതിന് മുമ്പായി ആറ് മാസത്തെ അലവൻസ് തുക നൽകുകയായിരുന്നു. അലവൻസ് തുകയുടെ ചെക്ക് വിതരണം കിഴുമുറി പബ്ലിക് ലൈബ്രറിയുടെ ലൈബ്രേറിയയായ സിന്ധുശശിക്ക് 18, 720രൂപയുടെ ചെക്ക് നൽകി ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് ജോഷി സ്ക്കറിയ നിർവഹിച്ചു.