മൂവാറ്റുപുഴ: ലോക ഭിന്നശേഷി ദിനമായ ഇന്ന് ഭിന്നശേഷിക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ സിവിൽ സ്റ്റേഷൻ മുന്നിൽ രാവിലെ 10 ന് പ്രതിഷേധ ധർണ്ണ നടത്തുന്നു .കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് വീൽചെയറിൽ സഞ്ചരിക്കുന്നഭിന്നശേഷിക്കാർ സമരത്തിൽ പങ്കെടുക്കുമെന്ന് സെക്രട്ടറി സാജൻ പള്ളുരുത്തി അറിയിച്ചു.