 
പറവൂർ: യു.ഡി.എഫ് ചിറ്റാറ്റുകര പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുനമ്പം കവലയിൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചിറ്റാറ്റുകര മണ്ഡലം ചെയർമാൻ കെ.കെ.അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. വി.ഡി.സതീശൻ എം.എൽ.എ, കൺവീനർ വസന്ത് ശിവാനന്ദൻ, പി.ആർ. സൈജൻ, ടി.കെ. ഇസ്മായിൽ, എ.എം. സെയ്ത്, അഡ്വ. ശ്രീകാന്ത്, എം.പി. പോൾസൺ, എ.ഐ നിഷാദ് തുടങ്ങിയവർ സംസാരിച്ചു.