കളമശേരി: ദേശീയ തലത്തിൽ സ്കൂൾ മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള പാഠ്യഭാഗങ്ങളിൽ നിർമ്മിത ബുദ്ധി ഉൾപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ സ്‌കൂൾ, കോളേജ് അദ്ധ്യാപകർക്കായി ഡിസംബർ 5 ന് വിദഗ്ധർ നയിക്കുന്ന ഒരു ദിവസത്തെ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വകുപ്പ് ഐ.ഇ.ഇ.ഇയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഡേറ്റ സയൻസ്, നിർമ്മിത ബുദ്ധി എന്നീ വിഷയങ്ങളെ സംബന്ധിച്ച ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായാണ് പരിശീലനം. ഡേറ്റ സയൻസ്, നിർമ്മിത ബുദ്ധി മേഖലകളിൽ കുസാറ്റ് കമ്പ്യൂട്ടർ സയൻസ് വകുപ്പിലെ ഗവേഷണ പ്രവർത്തനങ്ങളുടെ ഫലമായി കമ്പ്യൂട്ടർ സയൻസ് സംബന്ധിച്ച ലോക റാങ്കിംഗിൽ കുസാറ്റിന് അടുത്തിടെ മികച്ച റാങ്ക് ലഭിച്ചിരുന്നു. കൂടുതൽ വിവരങ്ങൾക്ക് : https://icdse.in Â