valsalakmari-lathika
വത്സലകുമാരി, ലതിക

അങ്കമാലി: സഹോദരിമാർ മത്സര രംഗത്ത്.ഇരുവരും മത്സരിക്കുന്നത് ജനറൽ വാർഡിൽ . മഞ്ഞപ്ര പഞ്ചായത്തിലും അങ്കമാലി നഗരസഭയിലുമാണ് ചേച്ചി വത്സല കുമാരിയും അനുജത്തി ലതികയും മത്സരിക്കുന്നത്. വത്സല കുമാരി
മഞ്ഞപ്ര പഞ്ചായത്തിൽ ഏഴാം വാർഡായ മുളരിപ്പാടത്തും ലതിക അങ്കമാലി നഗരസഭയിൽ പതിനാറാം വാർഡായ സമാജത്തിലുമാണു മത്സരിക്കുന്നത്. ഇരുവരും എൽ.ഡി.എഫ് സ്ഥാനാർത്ഥികളാണ്. ജനറൽ വാർഡുകളിലാണു മത്സരിക്കുന്നതെന്ന സമാനതയുമുണ്ട്.

വത്സലകുമാരി

മഞ്ഞപ്ര പഞ്ചായത്ത് മുൻ പ്രസിഡന്റും വൈസ് പ്രസിഡന്റുമായിസേവനം അനുഷ്ഠിച്ചിട്ടുള്ള സി.പി.എം നേതാവ് ടി.പി.വേണുവിന്റെ ഭാര്യയായ വത്സലകുമാരി മുൻ പഞ്ചായത്ത് അംഗമാണ്. 2000–2005കാലയളവിൽ വേണുവും ഭാര്യ വത്സലകുമാരിയും ഒരേ പഞ്ചായത്തിലെ ജനപ്രതിനിധികളും ഒരേ സ്ഥിരം സമിതിയിലെ അംഗങ്ങളുമായിരുന്നു. മഹിളാ അസോസിയേഷൻ യൂണിറ്റ് സെക്രട്ടറി, തൊഴിലുറപ്പു തൊഴിലാളി യൂണിയൻ വാർഡ് തല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

ലതിക

സി.പി.ഐ അങ്കമാലി മണ്ഡലംസെക്രട്ടറി സി.ബി.രാജന്റെ ഭാര്യയായ ലതികയുടേത് കന്നിയങ്കമാണ്. ഒപ്റ്റോമെട്രിസ്റ്റായ ലതിക സി.പി.ഐ മഹിളാസംഘത്തിന്റെ സജീവ പ്രവർത്തകയാണ്.2010ൽ സി.ബി.രാജൻ സി.പി.ഐ സ്ഥാനാർത്ഥിയായി മത്സരിച്ച വാർഡാണിത്. വത്സല കുമാരിയും ലതികയും പഴയകാല കമ്മ്യൂണിസ്റ്റ് നേതാവായ നായത്തോട് മൂത്താട്ട് പരേതനായ പത്മനാഭൻ നായരുടെയും രമണിയമ്മയുടെയും മക്കളാണ്.