കൊച്ചി: കടമക്കുടി പഞ്ചായത്തിൽ ജൽജീവൻ മിഷൻ പദ്ധതി പ്രകാരം ഗാർഹിക കുടിവെള്ള കണക്ഷനുകൾ നൽകുന്ന പ്രവൃത്തി പുരോഗമിക്കുന്നു. പദ്ധതിതുകയുടെ പത്തു ശതമാനം മാത്രമേ ഗുണഭോക്താവ് അടയ്ക്കേണ്ടതുള്ളു. ഇനിയും കണക്ഷനുകൾ ലഭിക്കാനുള്ളവർ കേരള ജല അതോറിറ്റിയുമായി ഉടൻ ബന്ധപ്പെടണമെന്ന് കലൂർ സബ്‌ഡിവിഷൻ അസി.എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. ഫോൺ: 9496033304.