fire-

കളമശേരി: ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചതിനെ തുടർന്ന് ഏലൂർ ഫയർ സ്റ്റേഷനിലും മുന്നൊരുക്കം നടത്തി.

ഈ മേഖലയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതോടൊപ്പം നിലയത്തിലെ സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെ സേവനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രക്ഷാ സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്ക് ഉപകരണങ്ങളുടെ പരിശീലനവും നൽകി. സ്റ്റേഷൻ ഓഫീസർ ടി.ബി. രാമകൃഷ്ണൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.വി.. സ്റ്റീഫൻ, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ശ്രീ. ടി. മുസ്ത ഫ എന്നിവർ പങ്കെടുത്തു.