അങ്കമാലി :തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അങ്കമാലി നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരെ റിബൽ സ്ഥാനാർത്ഥികളായി മത്സരിക്കുന്ന വാർഡ്13 ലെ മേരി വർഗീസ് വിതയത്തിൽ വാർഡ് 22 ലെ വി എ വർഗീസ്, വാർഡ് 17 ലെ പി ജെ ഏലിയാസ്, വാർഡ് 24 ലെ ലെക്‌സി ജോയ്, വാർഡ് 26ലെ റോസിലി തോമസ്, എന്നിവരെയും പാർട്ടി വിരുദ്ധപ്രവർത്തനം നടത്തുന്ന വി ജി വർഗീസ് വിതയത്തിലിനെയും പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയതായി എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി ജെ വിനോദ് എം എൽ എ അറിയിച്ചു.