കൊച്ചി: അന്താരാഷ്ട്ര ഭിന്നശേഷിദിനത്തിന്റെ ഭാഗമായി ഇൻക്ലൂസീവ് പേരന്റ്‌സ് അസോസിയേഷൻ (ഐ. പി.എ ) ഒന്നു മുതൽ 15 വരെ നീളുന്ന മത്സരാഘോഷം നടത്തും. നാല് കാറ്റഗറികളിലായാണ് മത്സരാഘോഷം സംഘടിപ്പിച്ചിരിക്കുന്നത് . 8 വയസ് വരെയുള്ള കുട്ടികൾക്കായി പുഞ്ചിരി മത്സരം ,9 മുതൽ 15 വരെ ഫാഷൻ ഷോ ,16 മുതൽ 21 വരെ ക്രാഫ്റ്റ് വർക്ക് ,22 മുതൽ മുകളിലേക്ക് എത് പ്രായക്കാർക്കും അവരുടെ കഴിവുകൾ പ്രകടമാക്കുന്ന തരത്തിൽ 3 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ തയ്യാറാക്കി നൽകാം. വിവരങ്ങൾക്ക് : 9496834795.