 
കാലടി: മലയാറ്റൂർ -നീലീശ്വരം പഞ്ചായത്തിലെ വ്യവസായി കൂട്ടായ്മ ഇൻവെസ്റ്റേഴ്സ് സൊസൈറ്റി സ്ഥാനാർത്ഥി സംഗമവും വികസന സംവാദവും നടത്തി. പ്രസിഡന്റ് ജോൺസൺ കോലഞ്ചേരി ഉദ്ഘാടനം ചെയ്തു. ട്രഷറർ മനോജ് ആന്റണി പുത്തേേൻ സംവാദത്തിന്റെ ആമൂഖ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ജോളി പാപ്പച്ചൻ ഞളിയൻ മോഡറേറ്ററായി .സെക്രട്ടറി അലൻ വിൻസൻ, എം.എ. ബാബു, എം.കെ.രവി, പി.എസ്.സുധീർ എന്നിവർ പങ്കെെടുത്ത പരിപാടിയിൽ വിവിധ വാർഡുകളിലെ സ്ഥാനാർത്ഥികൾ സംസാരിച്ചു.