 
അങ്കമാലി:ദി അമേരിക്കൻ സൊസൈറ്റി ഒഫ് മെക്കാനിക്കൽ എൻജിനീയേർസ് ഏഷ്യ പസഫിക് ഗവേർണിംഗ് ബോഡിയിൽ ഫിസാറ്റ് വിദ്യാർത്ഥികൾക്ക് അംഗീകാരം. അങ്കമാലി ഫിസാറ്റ് എൻജിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥികളായ തേജസ് അജയ്, ബെയിൻ .ടി .ബൈജു എന്നിവരെയാണ് ഏഷ്യ പസഫിക് ഗവേർണിംഗ് ബോഡിയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. നാലു രാജ്യങ്ങളിൽ നിന്നു തിരഞ്ഞെടുത്തിരിക്കുന്ന പന്ത്രണ്ടംഗ സമിതിയാണ് ഗവേർണിംഗ് ബോഡി ചാപ്ടറിൽ ഭരണ സാരഥ്യം വഹിക്കുന്നത്. ഫിസാറ്റിലെ വിദ്യാർത്ഥികളായ തേജസ് അജയ്, പി ആർ കോ ഓർഡിനേറ്ററായും ബെയിൻ ടി ബൈജു മെമ്പർ റെപ്രെസെന്ററ്റീവായും പ്രവർത്തിക്കും.