പറവൂർ: തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടലംഘനവും പൊതുസ്ഥലങ്ങളിൽ അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതും തടയുന്നതിനായി താലൂക്ക്, പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ആന്റി ഡിഫെയ്സ്മെന്റ് ഫോഴ്സ് രൂപീകരിച്ചു. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ വ്യാപകമായി ഫ്ലക്സ് ബോർഡുകൾ ഉയർന്നതിനെത്തുടർന്ന് കളക്ടറുടെ നിർദേശപ്രകാരമാണ് രൂപീകരിച്ചിരിക്കുന്നത്. പൊതുഇടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനമായതിനാൽ എത്രയുംവേഗം ബന്ധപ്പെട്ടവർ നീക്കംചെയ്യണം. ഇല്ലെങ്കിൽ ഉദ്യോഗസ്ഥർ നീക്കുകയും സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ അതിനാവശ്യമായി വന്നതുക ഉൾക്കൊള്ളിക്കുകയും ചെയ്യുമെന്ന് പറവൂർ തഹസിൽദാർ അറിയിച്ചു.