കാലടി: മഞ്ഞപ്ര തവളപ്പാറ സന്തോഷ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മെക്കാനിക്കൽ എൻജിനിയറിംഗിൽ ഡോക്ടറേറ്റ് ലഭിച്ച പി.സി. ദേവസിയെ അനുമോദിച്ചു. ലൈബ്രറി പ്രസിഡന്റ് ദേവസിക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ ടി.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷാജി മാത്യു സംസാരിച്ചു.