ആലുവ: ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിയിരുന്ന ആലുവയിൽ നിന്നും നെടുവന്നൂർ വഴിയുള്ള കെ.എസ്.ആർ.ടി.സി ബസ് തിങ്കളാഴ്ച്ച മുതൽ സർവീസ് പുനരാരംഭിക്കും. സർവീസ് മുടങ്ങിയതുമൂലം പ്രദേശവാസികളുടെ യാത്രാദുരിതം ചൂണ്ടിക്കാട്ടി സി.പി.എം നേതാക്കളായ പി.എ. രഘുനാഥ്, കെ.വി. ഷാലി, പി.എ. റെജിമോൻ എന്നിവരുടെ നേതൃത്വത്തിൽ ആലുവ എ.ടി.ഒ ക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് തീരുമാനം.