ldf
ജില്ലാ പഞ്ചായത്ത് പുത്തൻകുരിശ് ഡിവിഷൻ എൽ.ഡി.എഫ് പ്രചാരണ ജാഥ സി.പി.എം ജില്ലാ കമ്മി​റ്റിയംഗം സി.ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: ജില്ലാ പഞ്ചായത്ത് പുത്തൻകുരിശ് ഡിവിഷൻ എൽ.ഡി.എഫ് പ്രചാരണ ജാഥ സി.പി.എം ജില്ലാ കമ്മി​റ്റിയംഗം സി.ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.പി.ജോസഫ് അദ്ധ്യക്ഷനായി. സ്ഥാനാർത്ഥി ഷിജി അജയൻ, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളായ ബേബി വർഗീസ്, അമ്പിളി ഷിബു എന്നിവരും പഞ്ചായത്ത് സ്ഥാനാർത്ഥികളും പങ്കെടുത്തു.അഡ്വ.കെ. സി.പൗലോസ്, എൻ. എസ്. സജീവൻ, എം. വൈ. കുര്യാച്ചൻ, എ. ആർ. രാജേഷ്,കെ. എ. ജോസ്, കെ. സനൽകുമാർ, റെജി ഇല്ലിക്കപറമ്പിൽ, ധനൻ കെ ചെട്ടിയാഞ്ചേരിൽ, കെ.ഒ. തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.