exclse
63 ലിറ്റർ മദ്യകുപ്പികളുമായി പിടിയിലായ ജിതിൽ(24) അങ്കമാലി എക്‌സൈസ് ഉദ്യോഗസ്ഥർക്കൊപ്പം

അങ്കമാലി:വില്പനക്കായി കാറിൽ കൊണ്ടുപോകുകയായിരുന്ന 63 ലിറ്റർ മദ്യം അങ്കമാലി എക്‌സൈസ് പിടികൂടി.പെരുമ്പാവൂർ കൂവപ്പടി കൂടാലപ്പാട്ട് തെക്കേമാലി വീട്ടിൽ ജിതിൽ(24)ആണ് 126 കുപ്പി മദ്യവുമായി
പിടിയിലായത്.അങ്കമാലി എക്‌സൈസ് ഇൻസ്‌പെക്ടർ ടി.പി സജീവ്കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എക്‌സൈസ് കൃസ്തുമസ് ന്യൂയർ സ്‌പെഷ്യൽ ഡ്രൈവിനോടനുമ്പന്ധിച്ച് നടത്തിയ പട്രോളിങ്ങിനിടെയാണ് ഇവരെ പിടികൂടിയത്. ജിതിൽ കുറച്ച് നാളായി അനധികൃത മദ്യ വില്പ്ന തുടങ്ങിയിട്ട്.പത്ത്, പതിനോന്ന് തീയതികളിൽ നടക്കുന്ന പഞ്ചായത്ത് ഇലക്ഷനോടനുമ്പന്ധിച്ച് വില്പന നടത്തുന്നതിന് വേണ്ടിയാണ്.ഇത്രയും കൂടുതൽ മദ്യം കടത്തികൊണ്ട് വന്നത്. ഇതിനു മുമ്പ് അഞ്ച് പ്രാവിശ്യം ഇതുപോലെ മദ്യം കാറിൽ കടത്തിയിട്ടുണ്ട്. നാട്ടിൽ തന്നെയാണ് ഇയാൾ മദ്യ വിൽപ്പനനടത്തുന്നത്. അര ലിറ്റർ മദ്യം 500 രൂപക്കാണ് ജിതിൻ വിൽപ്പന നടത്തുന്നത്. പല ബാറുകളിലായി വാങ്ങുന്ന മദ്യം ഈ കാറിലാണ് കടത്തുന്നത്. ആദ്യമായിട്ടാണ് ഇയാൾ പിടിക്കപ്പെടുന്നത്. ജിതിന് ക്യാറ്ററിങ് ജോലിയാണ്. മദ്യം കടത്തിയ മാരുതി സെൻ കാർ എക്‌സൈസ് കസ്റ്റടിയിലെടുത്തു. പ്രതിയെ അങ്കമാലി കോടതിയിൽ ഹാജരാക്കി. ഇലക്ഷനും ക്രിസ്തുമസ് ന്യൂയർ അടുത്തുവരുന്നതിനാൽ പെട്രോളിംങ് ശക്തമാക്കാൻ എക്‌സൈസ് തീരുമാനിച്ചിട്ടുണ്ട്. പരിശോധനയിൽ എക്‌സൈസ് ഓഫീസർമാരായ കെ.എ.പോൾ, എ.ബി. സജീവ്കുമാർ, പി.എൽ.ജോർജ്ജ്, ശ്യാംമോഹൻ, വി.ബി.രാജേഷ്, പി.പി.ഷിവിൻ, ജിതിൻഗോപി സജിതബീവി, എം.എ.ധന്യ എന്നിവർ പങ്കെടുത്തു.