waste
ഉദയംപേരൂരിലെ ഗതാഗത തിരക്കേറിയ എം.എൽ.എ റോഡിൽ മാലിന്യം

തൃപ്പൂണിത്തുറ: ഉദയംപേരൂർ എം.എൽ.എ റോഡിൽ വെട്ടിക്കാപ്പിള്ളി ജംഗ്ഷൻ മുതൽ മാർക്കറ്റ് വളവു വരെ നടുറോഡിൽ മാലിന്യം ചിതറിക്കിടക്കുന്നു.

രാത്രിയുടെ മറവിൽ സാമൂഹ്യദ്രോഹികളായ വീട്ടുകാർ ഉപേക്ഷിക്കുന്ന ഗാർഹികമാലിന്യങ്ങളാണിവ. തെരുവ്നായ്ക്കൾ മാലിന്യ കെട്ടുകൾ റോഡിലേക്കും വലിച്ചിടും. ഈ പ്രദേശത്ത് തെരുവ്നായ ശല്യവും രൂക്ഷമായി.