പെരുമ്പാവൂർ: കൂവപ്പടി 11 ാം വാർഡിൽ യു.ഡി.എഫ്. ഔദ്യോഗിക സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി കെ.ആർ. ചാർളിക്കെതിരെ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബൂത്ത് പ്രസിഡന്റും ഐ.എൻ.ടി.യു.സി. യൂണിയൻ ഐമുറി യൂണിറ്റ് പ്രസിഡന്റുമായ കെ.ഒ. ഫ്രാൻസിസിനെ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും ഡി.സി.സി. പ്രസിഡന്റ് ടി.ജെ. വിനോദ് പുറത്താക്കിയതായി മണ്ഡലം പ്രസിഡന്റ് സാബു ആന്റണി അറിയിച്ചു.