പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർഥികളുടെ പര്യടനം 4, 5 തീയതികളിൽ നടക്കുമെന്ന് യു.ഡി.എഫ് കൂവപ്പടി മണ്ഡലം ജനറൽ കൺവീനർ സാബു ആന്റണി അറിയിച്ചു. കോടനാട് ബ്ലോക്ക് ഡിവിഷനിലെ പര്യടനം വെള്ളിയാഴ്ച ഉച്ചക്ക് 2ന് മങ്കുഴിയിൽ ബെന്നി ബഹനാൻ എം.പി.യും ശനിയാഴ്ച കൂവപ്പടി ബ്ലോക്ക് ഡിവിഷനിലെ പര്യടനം കൂവപ്പടിയിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയും ഉദ്ഘാടനം ചെയ്യും. സാബു ആന്റണി അദ്ധ്യക്ഷത വഹിക്കും. പ്രമുഖ നേതാക്കൾ പങ്കെടുക്കും.