മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി ഉല്ലാസ് തോമസ് ആവോലി പഞ്ചായത്തിൽ പര്യടനം തുടങ്ങി. മുൻ എംഎൽഎ ജോണി നെല്ലൂർ പഞ്ചായത്ത് തല വാഹന പര്യടനം ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോർജ് തെക്കുംപുറം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം എ മുഹമ്മദ് ബഷീർ, ഡിസിസി വൈസ് പ്രസിഡന്റ് കെഎം പരീത്, ഹാജി കെ.കെ. മീരാൻ മൗലവി, ജോർജ്ജ് മോനിപ്പള്ളി, എംഎം അലിയാർ മാസ്റ്റർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് റഫീഖ്, അഡ്വ. ആബിദ് അലി, ചാക്കോച്ചൻ തുലാമറ്റത്തിൽ, ഐ.എെ.ടി.യു.സി റീജ്യണൽ ചെയർമാൻ ജോൺ തെരുവത്ത് ,ബ്ലോക്ക് പഞ്ചായത്ത് ആവോലി ഡിവിഷൻ സ്ഥാനാർത്ഥി റജീന മുഹമ്മദു്, ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികളും വിവിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ റഷീദ് കണ്ണൂർ ഉദ്ഘാടനം ചെയ്തു.