 
കോലഞ്ചേരി: കർഷകർ ദില്ലിയിൽ നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ കോലഞ്ചേരിയിൽ പന്തംകൊളുത്തി പ്രകടനം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി സി. എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. സി. ബി. ദേവദർശനൻ, അഡ്വ. കെ. എസ്. അരുൺകുമാർ, എം. എൻ. മോഹനൻ എന്നിവർ സംസാരിച്ചു.