ആലുവ: ആലുവ നഗരസഭ ഉൗമൻകുഴിത്തടം 11 -ാം വാർഡ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ അൻവർ സാദത്ത് എം.എൽ.എ ഉൽഘാടനം ചെയ്തു. സ്ഥാനാർഥി ടി.എസ്. സാനു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ്, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ്, ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസൈൻ, ആനന്ദ് ജോർജ്, സാനിയ തോമസ്, അപ്പച്ചി വർഗീസ്, ടി.ടി. ജോർജ് തുപ്പത്തിൽ, ബൈജു മോഹനൻ, ആൽഫിൻ രാജൻ എന്നിവർ സംസാരിച്ചു.