കൊച്ചി: ബി.എം.എസ് ജില്ലാ സമ്മേളനം ഇന്നും നാളെയുമായി എറണാകുളം തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രത്തിൽ നടക്കും. ദേശീയ സെക്രട്ടറി വി. രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. രാജീവൻ, സംഘടനാ സെക്രട്ടറി സി.വി. രാജേഷ്, സി. ബാലചന്ദ്രൻ, ജി.കെ. അജിത്, ആർ. രഘുരാജ് എന്നിവർ പങ്കെടുക്കും. കൊവിഡ് പശ്ചാത്തലത്തിൽ ജില്ലാ കമ്മിറ്റിഅംഗങ്ങളെ മാത്രം പങ്കെടുപ്പിച്ചാണ് സമ്മേളനമെന്ന് ജില്ലാ സെക്രട്ടറി കെ.വി. മധുകുമാർ അറിയിച്ചു.