cusat-

കളമേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വകുപ്പിൽ എം.സി.എ, എം.സി.എ (ലാറ്ററൽ എൻട്രി), എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ് സോഫ്റ്റ് കംപ്യൂട്ടിംഗ്, കമ്പ്യൂട്ടർ സയൻസ് ഡാറ്റ സയൻസ്) കോഴ്‌സുകളിലേക്കുള്ള ഓൺലൈൻ സ്പോട്ട് അഡ്മിഷൻ 7,8 തീയതികളിൽ നടത്തുന്നു. കുസാറ്റ് 2020 റാങ്ക്ലിസ്റ്റിലെ യോഗ്യരായവർ admissions.cusat.ac.in എന്ന ലിങ്ക് മുഖേന ഇന്ന് രാത്രി 10നുള്ളിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0484 2862391.

അപ്ലൈഡ് ഇക്കണോമിക്‌സ് വകുപ്പ് നടത്തുന്ന എം.എ (അപ്ലൈഡ് ഇക്കണോമിക്‌സ്) കോഴ്‌സിൽ പൊതു, സംവരണ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ 7ന് രാവിലെ 10ന് അപ്ലൈഡ് ഇക്കണോമിക്‌സ് വകുപ്പിൽ നടക്കും. റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുവർ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന അസൽരേഖകളും നേറ്റിവിറ്റി, സംവരണം തെളിയിക്കുന്ന രേഖകളും ഫീസും സഹിതം വകുപ്പ് ഓഫീസിൽ ഹാജരാകണം. ഫോൺ: 0484 2576030.

ബയോ ടെക്‌നോളജി വകുപ്പിൽ എം.എസ്‌സി (ബയോ ടെക്‌നോളജി), എം.എസ്‌സി (മൈക്രോ ബയോളജി) കോഴ്‌സുകളിൽ പൊതു, സംവരണ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഡിസംബർ 5ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. കുസാറ്റ് 2020 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഹോം പേജിൽ ലഭിക്കുന്ന ലിങ്ക് മുഖേന 5ന് ഉച്ചയ്ക്ക് 12വരെ രജിസ്റ്റർ ചെയ്യാം. ഫോൺ: 0484 2862571.

അറ്റ്‌മോസ്ഫറിക് സയൻസ് നടത്തുന്ന എം.എസ്‌സി മീറ്റിയറോളജി കോഴ്‌സിൽ പൊതു, സംവരണ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഡിസംബർ 6 ന് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. കുസാറ്റ് 2020 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് atmos@cusat.acin എന്ന ഇമെയിൽ മുഖേന 6ന് വൈകിട്ട് 5ന് മുമ്പ് രജിസ്റ്റർ ചെയ്യാം. ഫോൺ: 0484 2863804.

ഗണിതശാസ്ത്ര വകുപ്പിൽ എം.എസ്‌സി മാത്തമാറ്റിക്‌സ് കോഴ്‌സിൽ പൊതു, സംവരണ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 4ന് രാവിലെ 9.30ന് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. കുസാറ്റ് 2020 റാങ്ക് ലിസ്റ്റിലുള്ള താത്പര്യമുള്ള വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഗണിതശാസ്ത്ര വകുപ്പിൽ ഹാജരാകണം. ഫോൺ: 0484 2862461,2577518.