അങ്കമാലി:മെട്രോ അങ്കമാലി വരെ നീട്ടുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നതുൾപ്പെടെ 66 വാഗ്ദാനങ്ങൾ ഉൾപ്പെടുത്തി യു.ഡി.എഫ്.പ്രകടനപത്രിക പുറത്തിറക്കി.അങ്കമാലി നഗരസഭയെ ഒന്നാം ഗ്രേഡ് നഗരസഭയായി ഉയർത്തും,ലൈഫ് മിഷൻ,മറ്റു വിവിധ ഏജൻസികളുമായി ചേർന്ന് അങ്കമാലി നഗരസഭാ പ്രദേശത്തെ ഭവനരഹിതരായ മുഴുവൻ പേർക്കും വീട് നിർമ്മിച്ച് നൽകും,അത്യാധുനിക ടൗൺ ഹാൾ നിർമ്മിക്കും,കെ.എസ്.ആർ.ടി.സി.സ്റ്റാൻഡിന് സമീപവും ബാങ്ക് ജങ്ഷനിലും,റെയിൽവേ സ്റ്റേഷൻ ജങ്ഷനിലും ഫുട്ഓവർ ബ്രിഡ്ജ് സ്ഥാപിക്കും,ഡിജിറ്റൽ/ഓൺലൈൻ സേവനങ്ങൾ ഉറപ്പാക്കും,സിറ്റി ഗ്യാസ് പദ്ധതി നഗരസഭയിൽ വ്യാപിപ്പിക്കുവാൻ പദ്ധതി തയ്യാറാക്കും. ഓട്ടോ, ടാക്‌സി, ജീപ്പ്,ടെമ്പോ സ്റ്റാൻഡുകൾ ആധുനികവത്കരിക്കുകയും ഇഓട്ടോ സംവിധാനംഏർപ്പെടുത്തുകയും ചെയ്യും. മൾട്ടിലെവൽ ഓട്ടോമാറ്റിക് പാർക്കിങ് അടക്കമുള്ള ആധുനിക പാർക്കിങ് സംവിധാനങ്ങൾ നടപ്പാക്കും.അങ്കമാലി ടൗൺ പ്രദേശത്ത് ടി.ബി.ജങ്ഷനിൽ സർക്കാർ സഹായ ത്തോടെ ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഓപ്പൺ എയർ ഓഡിറ്റോറിയം സജ്ജമാക്കും.ഖരമാലിന്യ സംസ്‌കരണ പ്ലാന്റ്,വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവ സ്ഥാപിക്കുമെന്നും പ്രകടപത്രികയിൽ വാഗ്ദാനം നൽകുന്നു.