 
പേന മണ്ണിൽ വീണാൽ പച്ചക്കറി തൈകളാവും,
കൊച്ചി: ഓരോ അക്ഷരങ്ങളും എഴുതുമ്പോൾ ഈ പേന ഏതൊക്കെ തരത്തിലാണ് അക്ഷര വെളിച്ചം പകരുന്നത് എന്ന് അന്ധനായ പാലക്കാട് കൊല്ലംകോട് സ്വദേശി അശ്വിൻ കാട്ടിത്തരുന്നു. അതി രാവിലെതന്നെ ഇടപ്പള്ളിയിൽ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ നിന്ന് പേനകൾ നിറച്ച ബാഗുമായിറങ്ങും പൊളിറ്റിക്കൽ സയൻസിൽ എം.എക്കാരനായ അശ്വിൻ. തന്റെ തുടർ പഠനങ്ങൾക്കായാണ് പേന വില്പനയ്ക്കായി ഇറങ്ങുന്നതെങ്കിലും. ഒരുപാട് ഭിന്നശേഷിക്കാർക്കാണ് ഇത് സഹായകമാവുന്നത്. ഭിന്നശേഷിക്കാരായ ആളുകൾ നിർമ്മിക്കുന്ന ഈ പേന തികച്ചും പേപ്പർ കൊണ്ട് നിർമ്മിതാണ്. പേനയുടെ നിറങ്ങൾ അശ്വിൻ കാണുന്നില്ലങ്കിലും അകക്കണ്ണിൽ ആ മനോഹാരിത വിവരിക്കുകയാണ്.
പ്രത്യേകത,
പ്ളാസ്റ്റിക് പേനകൾ ഉപയോഗിച്ചശേഷം നശിപ്പിക്കാൻ പ്രയാസമാണ് എന്നാൽ പേപ്പർ പേന മണ്ണിൽ അലിഞ്ഞ് ചേരും കൂടാതെ ഈ പേനകളിൽ ഒരു വിത്ത് നിറച്ചാണ് നിർമ്മാണം. പയർ, വഴുതന, തക്കാളി, ചീര,മുളക് എന്നിങ്ങനെയാണവ. പ്രകൃതിക്കിണങ്ങുന്ന തരത്തിൽ നിർമ്മിച്ചപേന ഒരു പ്രകൃതി സ്നേഹത്തിന് കൂടി വഴികാട്ടുന്നു.
ഒരു പേനയുടെ വില 10രൂപയാണ്. 25 പേനകൾ അടങ്ങിയ ഒരു കെട്ട് ആയാണ് വില്പന. അഡ്രസ് നൽകിയാൽ പോസ്റ്റലായി വിലാസത്തിൽ എത്തിച്ച് നൽകും. വിദേശത്ത് നിന്ന് പോലും പലരും പേന ആവശ്യപ്പെട്ട് വാങ്ങുന്നുണ്ടെന്ന് അശ്വിൻ പറയുന്നു. അച്ഛൻ,അമ്മ,അനിയത്തി,മുത്തച്ഛൻ,മത്തശ്ശി എന്നിവർ അടങ്ങിയതാണ് അശ്വിന്റെ കുടുംബം.