
കൊച്ചി: മദ്ധ്യമേഖലാ തപാൽ അദാലത്ത് 21 ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഗാന്ധി നഗർ മാവേലി റോഡിലുള്ള പോസ്റ്റ്മാസ്റ്റർ ജനറൽ ഓഫീസിൽ ഓൺലൈനായി ഗൂഗിൾ മീറ്റ് പ്ലാറ്റ്‌ഫോമിലൂടെ നടത്തും.
മാവേലിക്കര, ആലപ്പുഴ, ചങ്ങനാശ്ശേരി, കോട്ടയം, ഇടുക്കി, ആലുവ, എറണാകുളം, ഇരിങ്ങാലക്കുട, തൃശൂർ, ലക്ഷദ്വീപ് ഡിവിഷനുകൾക്ക് കീഴിൽ വരുന്ന പോസ്റ്റ് ഓഫീസുകളിലെ കൗണ്ടർ സേവനങ്ങൾ, സേവിംഗ്‌സ് ബാങ്ക്, മണിയോഡർ തുടങ്ങിയവ സംബന്ധിച്ച പരാതികൾ അദാലത്തിൽ പരിഗണിക്കും.
പരാതികൾ adpgcr.keralapost@gmail.com, pmgcr.keralapost@gmail.com എന്ന മെയിൽ ഐഡികളിലോ പോസ്റ്റൽ ആയി അയക്കാൻ ആഗ്രഹിക്കുന്നവർ ജിസ ജോർജ്, അസിസ്റ്റന്റ് ഡയറക്ടർ (സ്റ്റാഫ്), ഓഫിസ് ഒഫ് ദ് പോസ്റ്റ്മാസ്റ്റർ ജനറൽ, സെൻട്രൽ റീജിയൺ, കൊച്ചി 682020' എന്ന വിലാസത്തിൽ 14 നോ അതിനു മുൻപോ ആയി ലഭിക്കുന്ന വിധത്തിൽ അയക്കേണ്ടതാണ്.