പുത്തൻകുരിശ്: തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡില്ലാത്ത വോട്ടർമാർക്ക് താത്കാലിക തിരിച്ചറിയൽ കാർഡ് പുത്തൻകുരിശ് പഞ്ചായത്ത് ഓഫീസിൽ നൽകും. (വോട്ടർ പട്ടികയിൽ ഐ.ഡി കാർഡ് നമ്പർ എസ്.ഇ.സി.ഐ.ഡി എന്ന് കാണുന്നവർക്ക് ). വോട്ടർമാരോ കുടുംബാംഗങ്ങളോ ഓഫീസിലെത്തി (4 മുതൽ 8 വരെ വാർഡുകാർ ഇന്നും 8 മുതൽ 17 വരെ നാളെയും) കാർഡ് കൈപ്പറ്റണം.