nissar
പെരിങ്ങാല വാർഡിൽ പ്രചാരണത്തിന് ഇറങ്ങിയ ബധിര മൂക സംഘടനാംഗങ്ങൾ

കോലഞ്ചേരി: ലോക ഭിന്നശേഷി ദിനത്തിൽ ബധിര, മൂക സംഘടന സംസ്ഥാന ചെയർമാന് വോട്ടഭ്യർത്ഥിച്ച് സംഘടന അംഗങ്ങൾ കുന്നത്തുനാട് പെരിങ്ങാല വാർഡിൽ വേറിട്ട പ്രചാരണം നടത്തി. ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ് ചെയർമാൻ നിസ്സാർ ഇബ്രാഹിം. 20 വർഷമായി ഇവരോടൊപ്പം ചേർന്ന് നാവില്ലാത്ത ഇവരുടെ നാവായി പ്രവർത്തിക്കുകയാണ്. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് അമീന, ജില്ലാ സെക്രട്ടറി നിസ്സാർ എന്നിവരോടൊപ്പമാണ് അംഗങ്ങൾ പ്രചാരണം നടത്തിയത്. ആംഗ്യ ഭാഷയിലുള്ള വോട്ടഭ്യർത്ഥന ചെയർമാൻ തന്നെ വോട്ടർമാരെ പറഞ്ഞ് മനസിലാക്കി. വാർഡിലെ മുഴുവൻ വീടുകളിലുമെത്തിയാണ് സംഘം മടങ്ങിയത്.