കൊച്ചി: തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പിന്തുണയ്ക്കാൻ ജനതാദൾ (നാഷണലിസ്റ്റ്) തീരുമാനിച്ചു. എറണാകുളത്തു ചേർന്ന പാർട്ടി സംസ്ഥാന കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്. ബി.ജെ.പി സർക്കാരിന്റെ വർഗീയ ഫാസിസത്തെ ചെറുക്കാൻ എൽ.ഡി.എഫിന് മാത്രമേ കഴിയുകയുള്ളുവെന്ന് ചെയർമാൻ മൊയ്തീൻ ഷാ അഭിപ്രായപ്പെട്ടു.