socialissu
ലോക ഭിന്നശേഷി ദിനത്തിൽ ഭിന്നശേഷിക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ സിവിൽ സ്റ്റേഷൻ മുന്നിൽ നടത്തിയ പ്രതിഷേധ ധർണ തണൽ സെക്രട്ടറി സാബിത് ഉമർ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ലോക ഭിന്നശേഷി ദിനത്തിൽ ഭിന്നശേഷിക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ സിവിൽ സ്റ്റേഷൻ മുന്നിൽ പ്രതിഷേധ ധർണ നടത്തി. പ്രതിഷേധ ധർണ തണൽ സെക്രട്ടറി സാബിത് ഉമർ ഉദ്ഘാടനം ചെയ്തു. എ.കെ.ഡബ്യു.ആർ.എഫ് ജില്ലാ പ്രസിഡന്റ് പൈലി നെല്ലിമറ്റത്തിന്റെ അദ്ധ്യക്ഷത വഹിച്ചു. എ.കെ.ഡബ്യു.ആർ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി, നാസർ ഹമീദ് മൂവാറ്റുപുഴ , മണിശർമ്മ , ദിപാമണി , കെ കെ മുസ്തഫ , വി .വൈ .എബ്രഹാം , റ്റി ഒ പരീത് ,ജില്ലാ സെക്രട്ടറി കെ ഒ ഗോപാലൻ , ജില്ലാ ജോയിന്റ് സെക്രട്ടറി റ്റി രഘു എന്നിവർ സംസാരിച്ചു.

സമൂഹത്തിൽ ഏറ്റവും പരിഗണന അർഹിക്കുന്ന ഭിന്നശേഷിക്കാരുടെ ന്യായമായ കാര്യങ്ങൾ ഭരണകൂടങ്ങൾ ചെയ്യുക. ഭിന്നശേഷിക്കാർക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കുക , മുടങ്ങിക്കിടക്കുന്ന ആശ്വാസ കിരണം കുടിശ്ശിക തുക എത്രയും വേഗം നൽക്കുക , എൺപത് ശതമാനത്തിന് മുകളിൽ ഉള്ള ഭിന്നശേഷിക്കാരുടെ പെൻഷൻ വർദ്ധനവ് പുനഃസ്ഥാപിക്കുക , തൊഴിൽ സംരംഭങ്ങളിൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ നൽകുക ഭിന്നശേഷിക്കാരുടെ വിവിധ ആവശ്യങ്ങൾ ഭരണകൂടങ്ങൾ പരിഗണിക്കണമെന്നും വരും നാളുകളിൽ ഭിന്നശേഷി തെരുവിൽ ഇറക്കാതെ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന പ്രതിഷേധ സമരക്കാർ ആവശ്യപ്പെട്ടു.