പനങ്ങാട്: പനങ്ങാട് സോണൽ റസിഡൻസ് അസോസിയേഷന്റെ സ്ഥാപകരിൽ പ്രധാനിയും പനങ്ങാട് സഹകരണസംഘം വൈസ് പ്രസിഡന്റും, ട്രേഡ് യൂണിയൻ പ്രവർത്തകനുമായിരുന്ന വി.കെ.ശ്രീധരൻ വണ്ടിക്കുളങ്ങരയുടെ ദേഹവിയോഗത്തിൽ സോണൽ റസിഡൻസ് അസോസിയേഷൻ അനുസ്മരണയോഗം ചേർന്നു. കെ.ടി.സത്യൻ അദ്ധ്യക്ഷത വഹിച്ചു. പി.ബി സുനിൽകുമാർ,എസ്.രാമകൃഷൻ, മുഹമ്മദ്‌ സാദിക്ക്, എൻ.ഇ.പീറ്റർ, തുളസീധരൻ,ഷാജഹാൻ,ജെസ്സി ആന്റണി, ഷിഹാബ് പി.ആർ, രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരി​ച്ചു.