 
മൂവാറ്റുപുഴ: ബുറേവി ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുള്ള മൂവാറ്റുപുഴ മേഖലയെ സംരക്ഷിക്കാൻ മൂവാറ്റുപുഴ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ പൂർണ സജ്ജം. ഓരോ സമയങ്ങളിൽ ലഭിക്കുന്ന സന്ദേശങ്ങൾ പൊതുജനങ്ങളെ അറിയിക്കാനും അവർക്ക് വേണ്ട മാർഗ നിർദേശങ്ങൾ നൽകാനും മൂവാറ്റുപുഴ ഫയർ സ്റ്റേഷനിൽ സംവിധാനം ഒരിക്കിയിട്ടുണ്ട്. റെസ്ക്യൂ വർക്കിന് പോകുമ്പോൾ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എല്ലാം പൊതുജനങ്ങൾക്ക് പരിചയപ്പെത്തുന്നതിനായി പ്രദർശിപ്പിച്ചിരുന്നു. സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് പരിശീലനവും നൽകി സജ്ജരാക്കിയുട്ടുണ്ട് . അപകടം ഉണ്ടാവാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ സേനാ അംഗങ്ങളും സിവിൽ ഡിഫെൻസ് അംഗങ്ങളും പരിശോധനയും നടത്തി. ജനങ്ങൾ ഭയപ്പെണ്ടടതില്ല എന്നാൽ ജാഗ്രത കുറവുണ്ടാകരുതെന്നും അറിയിക്കുന്നു.