 
കാലടി: ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പിക്കുന്നതിനായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുവേണ്ടി സംസ്‌കൃത സർവകലാശാല ഗേറ്റിന് സമീപം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം റോജി എം.ജോൺ എം.എൽ.എ നിർവഹിച്ചു. കാലടി മണ്ഡലം യു.ഡി.എഫ് ചെയർമാൻ എം.എ. അലി, കൺവീനർ റെന്നി പാപ്പച്ചൻ, ജില്ലാ കോൺ. കമ്മിറ്റി ജന. സെക്രട്ടറി കെ.ബി സാബു, എന്നിവർ സംസാരിച്ചു.