 
അങ്കമാലി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരുന്ന അസംബ്ലി തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ ആയിരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ എം പി പ്രാസ്താവിച്ചു. അങ്കമാലി നായത്തോട് ചെത്തിക്കോട് വച്ച് നടന്ന മേഖല തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ എം.പി , ബെന്നി ബഹനാൻ എം.പി, റോജി എം ജോൺ എം.എൽ.എ, മുൻ കേന്ദ്ര മന്ത്രി കെ വി തോമസ് മാഷ്, മുൻ മന്ത്രി കെ ബാബു, മുൻ എം.എൽ.എ പി.ജെ ജോയ്, കെ വി മുരളി എന്നിവർ സംസാരിച്ചു.