പറവൂർ: എൻ.ഡി.എ പറവൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെഷനും സ്ഥാനാർത്ഥി സംഗവും നാളെ (ശനി) വൈകിട്ട് നാലിന് ചക്കുമരശ്ശേരി കൃഷ്ണാ ഓഡിറ്റേറിയത്തിൽ നടക്കും. എൻ.ഡി.എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ബി.ജെ.പി പറവൂർ നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് എസ്. ഭദ്രൻ അദ്ധ്യക്ഷത വഹിക്കും. എൻ.ഡി.എ ജില്ലാ- സംസ്ഥാന നേതാക്കൾ പങ്കെടുക്കും.