പറവൂർ: മാഞ്ഞാലി എസ്.എൻ ജിസ്റ്റ് പോളിടെക്നിക്ക് കോളേജിലെ ഡിപ്ളോമ പ്രഥമവർഷ പ്രവേശനം വി.എ. ഷംസുദീൻ ഉദ്ഘാടനം ചെയ്തു. ഗുരുദേവട്രസ്റ്റ് ചെയർമാൻ ഡോ.എം. ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി കെ.ആർ. കുസുമൻ മുഖ്യപ്രഭാഷണം നടത്തി. മാനേജർ പ്രൊഫ. കെ.എസ്. പ്രദീപ്, ഡയറക്ടർ ഡോ. കെ.എസ്. ദിവാകരൻ നായർ, എസ്.എൻ. ജിസ്റ്റ് പ്രിൻസിപ്പൽ പ്രൊഫ. ജോൺ ജെ. പാലക്കപ്പിള്ളി, പോളിടെക്നിക്ക് പ്രിൻസിപ്പൽ സി.കെ. മുഹമ്മദ് സഗീർ എന്നിവർ സംസാരിച്ചു.