തോപ്പുംപടി: കൊച്ചി പീപ്പിൾസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മുൻ കൗൺസിലറും ഡി.സി.സി മെമ്പറും ജനശ്രീ ജില്ലാ സെക്രട്ടറിയുമായിരുന്ന സി.ജി. രമേശിനെ അനുസ്മരിച്ചു. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ബി. അഷറഫ് അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം സീമാ ജി.നായർ ദീപം പ്രകാശിപ്പിച്ചു. പി.കെ. അബ്ദുൾ ലത്തീഫ്, റാങ്ക് ജേതാവ് സമീനാസലാം, എ.ബി. സാബു, അബ്ദുൾ സലാം, പ്രദീപ് സുഹൈബ് അസീസ്, എം. സത്യൻ, കെ.ജി. ആന്റണി, ജോയ്‌ തുടങ്ങിയവർ സംബന്ധിച്ചു.