പള്ളുരുത്തി: കൊച്ചി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി സംഗമവും പ്രവർത്തക സമ്മേളനവും നടക്കും. ശനിയാഴ്ച രാവിലെ 10ന് പള്ളുരുത്തി എസ്.എൻ. ഹാളിൽ നടക്കുന്ന പരിപാടി തുഷാർ വെള്ളാപ്പിള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ നേതാക്കളും സ്ഥാനാർത്ഥികളും പങ്കെടുക്കുമെന്ന് ഭാരവാഹികളായ എൻ.എസ്. സുമേഷ്, പി.ബി. സുജിത്ത് എന്നിവർ അറിയിച്ചു.