കൊച്ചി : ന്യൂഡെൽഹിയിലെ കർഷക പ്രക്ഷോഭത്തെ ആക്ഷേപിച്ച നടി കങ്കണാ റണൗട്ടിനെ സിനിമാമേഖലയിൽ നിന്നു ബഹിഷ്‌ക്കരിക്കണമെന്ന് യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷൈജോ ഹസൻ ആവശ്യപ്പെട്ടു. സമരത്തെ മോശമായി ചിത്രീകരിച്ച് പോസ്റ്റിട്ട കങ്കണ കർഷകരെ അധിക്ഷേപിക്കുകയാണ്. കങ്കണാ റണൗട്ട് സ്ത്രീകളുടെ അന്തസും മാന്യതയും പ്രതിച്ഛായയും താഴ്‌ത്തിക്കെട്ടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.