കൊച്ചി: പ്രധാനമന്ത്രി സൻസദ് ആദർശഗ്രാമം പദ്ധതിയിൽ ഉൾപ്പെടുന്ന ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് ഭരണം പിടിക്കാൻ സുദർശനം വീക്ഷണരേഖയുമായി എൻ.ഡി.എ.

ഇതിനായി സുദർശനം എന്ന പേരിൽ ഗ്രാമവികസന വീക്ഷണരേഖ പുറത്തിറക്കി. എൻ.ഡി.എ ഉദയംപേരൂർ ചെയർമാൻ പ്രദീപൻ മുട്ടത്തിന്റ അദ്ധ്യക്ഷതയിൽ തെക്കൻ പറവൂർ നടന്ന സ്ഥാനാർത്ഥി സംഗമത്തിന്റെ ഉദ്ഘാടനം പി.ആർ.ശിവശങ്കരൻ നിർവഹിച്ചു. ഗ്രാമവികസന വീക്ഷണരേഖയുടെ പ്രകാശനം മഹിളാമോർച്ച സംസ്ഥാന ജനറൽസെക്രട്ടറി പത്മജ.എസ്.നായർ നിർവഹിച്ചു.

ബി.ഡി.ജെ.എസ് ജില്ല പ്രസിഡന്റ് എ.ബി.ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ബിജെപി തൃപ്പൂണിത്തുറ നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടൻ തുണ്ടത്തിൽ, ജനറൽസെക്രട്ടറി രാജേഷ് വടക്കേ പറമ്പൻ കെ.ജി.ശ്രീകുമാർ, പി.ജി ജയൻ, ചക്രാധരൻ.വി എന്നിവർ പ്രസംഗിച്ചു.